പനത്തടി: നെല്ലിത്തോട്ട് ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു. നെല്ലിത്തോട്ടെ രാജേഷിന്റെ വീടിന്റെ മേൽക്കൂരയാണ് പൂർണമായും തകർന്നത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളരിക്കുണ്ട് തഹസിൽദാറും വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാജേക്ഷിനെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.